മലേഷ്യയിൽ തൊഴിൽ അവസരം | Job Vacancy
മലേഷ്യയിൽ ജോലി. എത്രയും വേഗം അപേക്ഷിക്കുക.. നിങ്ങൾക്കു ഉള്ള ഒഴിവുകൾ: Factory worker Packing Salesman Supermarket Cashier Security Driver മുകളിൽ കൊടുത്തിട്ടു ഉള്ളത് അല്ലാതെ വേറെ കുറെ മേഖലയിൽ കൂടെ അവസരം ഉണ്ട്. അത് അപ്പ്രൂവൽ സ്റ്റേജിൽ ആണ്. നിങ്ങൾ ഈ കൊടുത്തിട്ടുള്ള ഏതെങ്കിലും ജോലിയ്ക്ക് ആപേക്ഷിക്കാന്‍ നോക്കുന്നു ഉണ്ടെങ്കിൽ ഉടൻ തന്നെ താഴെ കൊടുത്തിട്ടുള്ള നമ്പർ ബന്ധപ്പെടുക. വിസിറ്റ് വന്നു ശേഷം വിസ convert ആക്കി തരുന്നത് ആണ്. വിസയ്ക്ക് ഉള്ള 1 ലക്ഷം മാത്രം നിങ്ങൾ തന്നാൽ മതി. അതും മലേഷ്യയിൽ എത്തുമ്പോൾ പകുതി തന്നാൽ മതി. ഈ മാസം മാത്രമേ ഈ ഒഴിവ് ഉണ്ടാവുകയുള്ളു. മാസം 50,000 മുതൽ 80,000 രൂപ ശമ്പളം. ദിവസം 10 മണിക്കൂർ മാത്രം. കൂടുതൽ ജോലി ചെയുന്ന ഓരോ മണിക്കൂർ ഓവർടൈം കിട്ടും. മുകളിൽ പറഞ്ഞ ഒരു ഓഫർ കേട്ട് നിങ്ങൾ കാശു കൊടുത്താൽ – ആ കാശു കടലിൽ എറിഞ്ഞു എന്ന് കരുതിയാൽ മതി. കാരണം രക്ഷപ്പെടാൻ കിട്ടുന്ന അവസരം എന്ന് തോണിക്കുന്ന ഇത്, നെടുമുടി പറയുന്നപോലെ നാശത്തിലേക്ക് ആണ് നിന്റെ പോക്ക്… ഇതിന്റെ പേര് ആണ് – “ജോലി തട്ടിപ്പ്”… എങ്ങനെ ഈ തട്ടിപ്പ് തിരിച്ചു അറിയാം..? എനിക്കും എന്റെ സുഹൃത്തുകൾക്കും കൂടുതൽ ആയി ജോസിക്ക് വന്ന ചോദ്യങ്ങൾക്കു ഉള്ള മറുപടി. ഇതു അനുഭവത്തിൽ കൂടെയും, ഓഫീസർ മാരില്‍ നിന്ന് കിട്ടിയ അറിവും ആണ്. വായിക്കുക, മനസിലാക്കുക…. മലേഷ്യയിൽ നിന്ന് ജോബ് ഓഫർ ലെറ്റർ കിട്ടിയാൽ, എന്ത് ചെയ്യണം..? ജോലി തരുന്ന കമ്പനിയുടെ വെബ്സൈറ്റ് കേറി അവരുടെ ഫോൺ നമ്പർ എടുത്തു വിളിക്കുക. 1-2 ലക്ഷം കളയുന്നതിലും നല്ലത് അല്ലെ 20-30 രൂപ മുടക്കി ഒരു ഫോൺ. അല്ലെങ്കിൽ അവരുടെ ഇമെയിൽ id എടുത്തു mail അയക്കുക✅ Visit വിസ എടുത്ത് മലേഷ്യയിൽ വന്നാൽ വിസ convert” ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ചെയ്താൽ ആൾകാർ ആയി സംസാരിച്ചു. വിശ്വസിക്കാമോ.? മലേഷ്യയിലെ നിയമം അനുസരിച്ചു visit വിസ, ഫ്രീ വിസ, arrival കാർഡ് തുടങ്ങിയവയിൽ വരുന്നവർക്ക് ജോലി ചെയ്യാനോ, ജോലി അപേക്ഷിക്കാനോ പോലും അനുവാദം ഇല്ല. അതുകൊണ്ട് വിസിറ്റ് വിസ വന്നു ജോബ് വിസ കിട്ടുന്ന കാര്യം നടക്കില്ല. ഏജൻസി ക്യാഷ് മേടിച്ചാൽ തിരികെ തരുമോ.? നിങ്ങൾ ആദ്യമായി ഏജൻസി ആയി ഒരു സ്റ്റാമ്പ് പേപ്പറിൽ അവർ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമാക്കി എഗ്രിമെന്റ് വയ്ക്കുക. ഏജൻസിക്ക് കൊടുക്കുന്ന ക്യാഷ് അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ തന്നെ ഇടുക. ഇതു പിന്നീട് കേസ് കൊടുക്കാൻ ഉപകരിക്കും. കുറച്ചു നാൾ മലേഷ്യയിൽ നിന്നാൽ ജോലി കിട്ടും എന്ന് പറഞ്ഞു. ശേരി ആണോ..? വിസിറ്റ് വന്നാൽ ജോലി കിട്ടില്ല. പിന്നെ 30 ദിവസം മലേഷ്യയിൽ നിൽകുമ്പോൾ illegal ആകും. പിന്നെ പോകണം എങ്കിൽ ഫൈൻ അടച്ചു ഒകെ മാത്രമേ പോകാൻ സാധിക്കു. ഇതും കൂടാതെ മലേഷ്യയിൽ എത്തുമ്പോ തന്നെ പാസ്പോർട്ട് മേടിച്ചു വയ്ക്കും. ഇതോടെ പോകാൻ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എടുക്കേണ്ട ചിലവും വരും ചാടി പോകണേൽ പോലും. മലേഷ്യയിൽ എപ്പോ, എങ്ങനെ ജോലി കിട്ടും..? മലേഷ്യയിൽ വിദേശികൾക്കു എപ്പോഴും വിസ കൊടുക്കില്ല. 2000 മുതൽ തന്നെ മലേഷ്യൻ ആൾകാർക്ക് കൂടുതൽ തൊഴിൽ അവസരം കിട്ടാൻ ആണ് ഇത്. 2-3 വർഷം കൂടുമ്പോഴാണ് വിസ തുറന്ന് കൊടുക്കുന്നത്. ആ സമയം മലേഷ്യയിൽ ഉള്ള ആരെങ്കിലും പറഞ്ഞാൽ മാത്രമേ ഇന്ത്യക്കാർ അറിയൂ എന്നത് മറ്റൊരു സത്യം. IT, CNC തുടങ്ങിയ മേഖലകളിൽ jobstreet, naukari തുടങ്ങിയ വെബ്സൈറ്റ് വഴിയും, linkdin വഴിയും അപേക്ഷിക്കാം. ജോലി വിസ പ്രക്രിയ എങ്ങനെ ആണ്..? ചെന്നൈയിലെ അംഗീകൃത ആശുപത്രിയിൽ നിന്നും മെഡിക്കൽ നടത്തി നമ്മളെ തിരഞ്ഞെടുത്ത കമ്പനിക്ക് അയച്ചു കൊടുക്കണം. ഓഫർ ലെറ്റർ, പെർമിറ്റ് പേപ്പർ, സിംഗിൾ എൻട്രി വിസ തുടങ്ങിയവ കമ്പനി അയച്ചു തരും. എന്നിട്ട് മലേഷ്യയിൽ വന്നു ജോബ് വിസ പാസ്സ്പോർട്ടിൽ അടിക്കും. ഇതിന് ഷോ മണി, റിട്ടേൺ ടിക്കറ്റ് ഒന്നും ആവിശ്യം ഇല്ല. നിങ്ങൾ ഇത് വായിക്കുമ്പോഴും രക്ഷപ്പെടാൻ ആയി നെട്ടോട്ടം ഓടുന്ന പാവപ്പെട്ട ആൾക്കാരുടെ കാശു പോകുന്നു ഉണ്ട്. ഈ വലിയ തട്ടിപ്പ് തടയാൻ👇 “Share” this to everyone… Everywhere… Play below videos…