2015… Malaysia.
On-site job. 5-star hotel life. ✨
2016-ൽ നാട്ടിൽ തിരിച്ചെത്തി ജോലി ചെയ്തു.
2017-ൽ ഒരു Malaysian പെൺകുട്ടിയെ വിവാഹം കഴിച്ച് വീണ്ടും Malaysiaയിലേക്ക് തിരിച്ചെത്തിയപ്പോൾ… ജീവിതം ഒന്ന് പൂർണ്ണമായി മാറി.
Visa കിട്ടാൻ 6 മാസം.
Job ചെയ്യാൻ വീണ്ടും 1 വർഷത്തെ cooling-off period.
കേട്ടപ്പോൾ… കിളി പറന്നു! 😄
അങ്ങനെ പുതിയ ജീവിതം തുടങ്ങിയത് ഒരു ഫ്ലാറ്റിലെ ചെറിയൊരു റൂമിൽ, മറ്റൊരു കുടുംബത്തോടൊപ്പം sharing ചെയ്ത്.
Job അന്വേഷിച്ച് ഓരോ ദിവസവും ഓരോ Town കയറിയിറങ്ങും.
Restaurant… Dress… Tourism…
കിട്ടുന്ന ഓരോ അവസരവും നോക്കി നടക്കും.
അങ്ങനെയിരിക്കെയാണ് മുൻ Manager ചേട്ടന്റെ ഒരു Message:
“8 പേരുള്ള ഒരു Family Malaysiaയിലേക്ക് Tour വരുന്നു. നീ Tour set ചെയ്ത് കൊടുക്കുമോ?”
Paradigm Mall-ന്റെ free bus-ൽ ഇരുന്ന് ഞാൻ ആലോചിച്ചു…
അപ്പോഴാണ് ചേട്ടന്റെ ആ Dialogue:
“കോട്ടയംകാരന്റെ Political Blood അല്ലേ… നിന്നെക്കൊണ്ട് പറ്റും!” 😂
ആ ഒരു വാക്ക് മതി.
“ചെയ്തുകൊടുക്കാം…”
Profit കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കരുതി.
Visa processing… Hotel… Transport… Entry tickets…
ഓരോന്നായി Step by Step ചെയ്തു.
ടീമുകളെ വെച്ച് എല്ലാം Arrange ചെയ്തു.
അവരോടൊപ്പം ഞാനും കറങ്ങി.
അവർ നന്നായി Enjoy ചെയ്തു…
Koode njanum! ❤️
Profit പ്രതീക്ഷിച്ചില്ലെങ്കിലും അവസാനം Profit കിട്ടി.
ചേട്ടനും നല്ലൊരു ലാഭം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞു.
അന്ന് മനസ്സിലായി…
നമ്മൾ ഒരു കാര്യം മുഴുവൻ മനസ്സും കൊടുത്ത് ചെയ്താൽ, അതിന് ഒരു Result തീർച്ചയായും ഉണ്ടാകും. ❤️
അവിടെയാണ് എന്റെ കഥ തുടങ്ങിയത്.
ഒരു Job ചെയ്യുന്നതിനൊപ്പം…
പതുക്കെ, പതുക്കെ ഒരു Tour Companyയിലേക്കുള്ള എന്റെ യാത്ര.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ…
ആ 8 പേരുടെ ചെറിയൊരു Tour ആയിരുന്നു
എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു യാത്രയുടെ തുടക്കം. ✈️❤️
Sometimes, you don’t plan your journey.
Your journey plans you.